ദമാം : ഒ ഐ സി സി സൗദി ഹഫർ അൽ ബാത്തിൻ കമ്മിറ്റി ഈദ് നൈറ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ കലാ മൽസരങ്ങളും പ്രമുഖ പ്രവാസി ഗായകന്മാർ അണിനിരന്ന ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.
ഏരിയ പ്രസിഡന്റ് വിപിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ദമാം റിജിയണൽ കമ്മിറ്റി സെക്രട്ടറി ടി എ സലിം കീരിക്കാട് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഇക്ബാൽ ആലപ്പുഴ, സാബു സി തോമസ്, മുഹമ്മദ് റാഫി, അനൂപ്, ജിദേശ്, സലാഹുദ്ധീൻ, ജേക്കബ് എന്നിവർ ആശംസകൾ നേർന്നു. ജോബി ആന്റണി സ്വാഗതവും ശബ്നാസ് നന്ദിയും പറഞ്ഞു.
![]()
