കൊല്ലം :അറാർ പ്രവാസി സംഘം രാജൻ കുടുംബ സഹായ ഫണ്ട് കൈമാറി.
വള്ളിക്കുന്നം തോപ്പിൽ കിഴക്കതിൽ രാജന്റെ കുടുംബത്തിന് അറാർ പ്രവാസി സംഘം ധന സഹായം നൽകി. മാർച്ചിൽ സൗദി അറേബിയയിലെ അറാറിൽ ഹൃദയാഘാതത്തെ തുടർന്നാണ് രാജൻ മരിച്ചത്. അറാർ പ്രവാസി സംഘം മെമ്പറായിരുന്നു.
മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാർ രാജന്റെ ഭാര്യ സതിക്ക് ചെക്ക് കൈമാറി. സി പി ഐ എം വള്ളിക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ്, അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറിയും ലോക കേരള സഭ മെമ്പറുമായ സക്കീർ താമരത്ത്, അയൂബ് തിരുവല്ല, മുരളി ഹരിപ്പാട് എന്നിവർ സംസാരിച്ചു.
![]()
