ബഹറിൻ കനാമ: ബലി പെരുന്നാളിനോട് അനുബന്ധിച്ച് ബഹറിൻ കേരളീയ സമാജം വിപുലമായ ഈദാഘോഷം ജൂൺ 20 ന് നടക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു,
കെ ടി സലിം, അൽത്താഫ് തുടങ്ങിയവർ കൺവീനർമാരായ ഈദ് ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.കണ്ണൂർ ഷെരീഫും സംഘവും നയിക്കുന്ന ‘ ഈദ് മ്യൂസിക് നൈറ്റ് ‘ അരങ്ങേറും. വൈകുന്നേരം 7.30 മുതൽ പരിപാടികൾ ആരംഭിക്കുമെന്നും പൊതുജനങ്ങൾ എല്ലാവർക്കും പരിപാടികൾ ആസ്വദിക്കാനുള്ള ക്രമീകരണങ്ങൾ ബഹറിൻ കേരളീയ സമാജത്തിൽ ഒരുക്കിട്ടുണ്ട്.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി പാചക മത്സരവും അന്നേദിവസം അരങ്ങേറുന്നത് ആയിരിക്കും. സിജി ബിനു, ശ്രീവിദ്യാ വിനോദ് എന്നിവരാണ് ബിരിയാണി മത്സരങ്ങളുടെ കൺവീനർമാർ. മികച്ച ബിരിയാണി അവതരിപ്പിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി റിയാസ് ഇബ്രാഹിം 3318 9894 കെ ടി സലീം 3375 0999
സിജി ബിനു 3630 2137 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
![]()
