മക്ക :മക്കയിലെ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്വ കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്അൽ രാജകുമാരൻ കഅബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിനാണ് കിസ്വ കൈമാറിയത്. അൽശൈബി കുടുംബത്തിലെ കാരണവരുടെ ഡെപ്യൂട്ടി അബ്ദുൽ മലിക് ബിൻ ത്വാഹാ അൽശൈബി പുതിയ കിസ്വ സ്വീകരിച്ചു.
![]()
