കോട്ടയം :പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂൾ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ പ്രദർശനം, കുട്ടികളുടെ സ്വന്തം രക്ത ഗ്രൂപ്പ് രേഖപ്പെടുത്തുന്നതിനായി ബോർഡ് സ്ഥാപിക്കൽ, രക്തദാന പ്രതിജ്ഞ എടുക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രക്തദാന ബോധവത്കരണ സെമിനാർ ഡോ.ഫാറൂഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു.കെ.എ.അൻസാരി, കെ.പി. ഷെഫീഖ്, പി.എ അബ്ദുൽ ഖാദർ, അൻജു എന്നിവർ പ്രസംഗിച്ചു.
![]()
