ദോഹ:വെള്ളിയാഴ്ച വൈകുന്നേരം മാള്‍ ഓഫ് ഖത്തറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന് മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21) , സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന് മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്.
മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്.
മുഹമ്മദ് ഹബീലിന്റെ മാതാപിതാക്കള്‍ നാട്ടിലാണ്.കൂട്ടുകാരോടൊപ്പം പെരുന്നാള്‍ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം.രണ്ടു പേരുടെയും മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
![]()
