റിയാദ്: ഉണർവ്വ് കുടുംബ കൂട്ടായ്മ കുടുംബ സംഗമവും കലാവിരുന്നും ഉപരി പഠനത്തിന് നാട്ടിലേക്ക് പോകുന്ന ഉണർവ്വ് കുടുംബാഗം നൈസിയാ നാസറിനു യാത്ര അയപ്പും, മെഹന്തി മത്സരവും സംഘടിപ്പിച്ചു. സുലൈ യാനബി ഇസ്തിറാഹയിൽ വെച്ച് നടന്ന ചടങ്ങിന് ഉണർവ്വ് കാരണവർ നാസർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ചടങ്ങ് സൗദി വനിത സാറാ ഫഹദ് ഉത്ഘാടനം ചെയ്തു.
ശിഹാബ് കൊട്ടുകാട്, ,ഗഫൂർ കൊയിലാണ്ടി, അലി ആലുവ, നൗഷാദ് ആലുവ, കബീർ പട്ടാമ്പി, ഷിബു ഉസ്മാൻ, ഷാജിമഠത്തിൽ, ബാബു പട്ടാമ്പി, ഷൈജുപച്ച, റാഫി കൊയിലാണ്ടി, അഖിനാസ് കരുനാഗപ്പള്ളി, സുബൈർ ആര് എം സി,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,ഉപരി പഠനത്തിന് നാട്ടിലേക്ക് പോകുന്ന ഗായിക നൈസിയ നാസറിന് സാറാ ഫഹദ് ഓര്മ്മഫലകം നൽകി ആദരിച്ചു, ഷഹീന ഷെറിൻ വാളപ്ര, അനീഖ് ഹംദാൻ, നവാഫ് സൈദ്, ഫാത്തിമ സൈദ്, എന്നിവരെയും ആദരിച്ചു.

കലാവിരുന്ന് സത്താർ മാവുർ, നൗഫൽ വടകര എന്നിവർ നിയന്ത്രിച്ചു, സജീർ പാട്ടുറുമാലിന്റെ തകർപ്പൻ പെർഫോമൻസും ദേവിക ബാബുരാജ്,ഉണർവ്വ് കലാകാരന്മാരും, കലാകാരികളും പരിപാടിക്ക് കൊഴുപ്പേകി ഉണർവ്വ് കുഞ്ഞ് മക്കൾ അവതരിപ്പിച്ച അറബിക്ക് ഡാൻസ് പരിപാടിക്ക് മികവേറ്റി. റഷീദ് ചുങ്കതറ, ബാബു വാളപ്ര,
നാസർ ഓ പി, ഫസീർ, മനാഫ്, നിജാസ്, ബനൂജ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, മെഹന്തി കോപറ്റീഷ്യന് ഉണർവ്വ് കുടുംബിനികൾ നേതൃത്വം നൽകി.ഉണർവ്വ് അംഗം സത്താർ മാവൂർ സ്വാഗതവും മുനീർ മോങ്ങം നന്ദിയും പറഞ്ഞു
![]()
