ദുബായ് :യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി രശ്മി സോമൻ. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് രശ്മി വിസ സ്വീകരിച്ചത്.
നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ച താരമാണ് രശ്മി സോമൻ. ഇഷ്ടമാണ് നൂറുവട്ടം, അരയന്നങ്ങളുടെ വീട്, ആദ്യത്തെ കണ്മണി, വർണപ്പകിട്ട്, സാദരം, മഗ്രിബ്, കണ്ണൂർ, എന്ന് സ്വന്തം ജാനകികുട്ടി, സാമൂഹ്യപാഠം തുടങ്ങിയ സിനിമകളിലും കടമറ്റത്ത് കത്തനാർ, സമയം, സ്വരരാഗം, അക്കരപ്പച്ച, പെൺ മനസ്, കാർത്തികദീപം, മംഗല്യം, മന്ത്രകോടി, അക്ഷയപാത്രം, താലി, അനുരാഗം, മായാമയൂരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലുമാണ് രശ്മി അഭിനയിച്ചിട്ടുണ്ട്.
![]()
