ഓസ്ട്രേലിയ:ഓസ്ട്രേലിയയിൽ കണ്ണൂർ സ്വദേശിനിയടക്കം രണ്ട് പേർ കടലിൽ വീണ്. കണ്ണൂർ എടക്കാട് സ്വദേശിനിയുമായ മർവ ഹാശിം (35) ആണ് മരിച്ചത്. കെ.എം.സി.സി സ്ഥാപക നേതാവ് സി. ഹാശിം – കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാശിം ദമ്പതികളുടെ മകളാണ്. തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയാണ്. മരിച്ച മറ്റൊരു സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4:30ന് സിഡ്നി സതർലാൻഡ് ഷയറിലെ കുർണെലിലാണ് സംഭവം. പാറക്കെട്ടുകളിൽ നിന്ന് മർവയടക്കം മൂന്ന് പേർ കടലിലേക്ക് വീഴുകയായിരുന്നു. ഒരാൾ നീന്തി രക്ഷപ്പെട്ടു. പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയും കടലിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ഉടൻ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കടൽ തീരത്തെ പാറക്കെട്ടിൽ ഫോട്ടോ എടുക്കാൻ കയറിയപ്പോഴാണ് അപകടം. മൂന്ന് യുവതികൾ ഒഴുക്കിൽപ്പെട്ടതായി പൊലീസ് -ഫയർഫോഴ്സ് സംഘത്തിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്നുപേരെയും കടലിൽ കണ്ടെത്തുന്നത്.ഇരുവരും അപ്പോഴേക്കും പൂർണമായും അബോധാവസ്ഥയിലായിരുന്നു.കരക്കെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാറക്കെട്ടിൽ പിടിച്ച് കിടക്കാൻ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാൾക്ക് ജീവൻ തിരിച്ചു കിട്ടിയതെന്നാണ് റിപ്പോർട്ട്. ഖബറടക്കം സിഡ്നിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന CAA, NRC വിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ച മുൻ നിര സംഘാടകയും കൂടിയായിരുന്നു മർവ ഹാഷിം. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിങ്ഷനോടെ മാസ്റ്റർ ഓഫ് സസ്ടൈനബിലിറ്റിയിൽ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയിരുന്നു.ഹംദാന്‍, സല്മാന്, വഫ എന്നിവരാണ് മർവയുടെ മക്കൾ.സഹോദരങ്ങള്‍: നൂറുല്‍ ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ഹാദി (ബിടെക് വിദ്യാര്‍ഥി). എ.എസ്. റഹ്മാനും ലൈലയുമാണ് നരെഷയുടെ മാതാപിതാക്കൾ. മക്കൾ: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്.സഹോദരങ്ങൾ: ജുഗൽ, റോഷ്ന
![]()
