റിയാദ് :സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോചനം ചെയത് സാമൂഹിക പ്രതിബദ്ധത തൊട്ടുണർത്തിയ ലൈഫ് കെയർ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് അവസാനിക്കും.
ലൈഫ് കെയർ മെഡിക്കൽ കോംപ്ലക്സും ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്സ് അസോസിയേഷനും കൂടി ചേർന്ന് ജൂൺ 7 മുതൽ 11വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നിരവധി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്തു.രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, ഇസിജി എന്നിവ സൗജന്യമായി ചെയ്തു.നിരവധി കമ്പനികളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഇതിനകം ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് നൽകി നല്ല ചികിത്സ നൽകാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.

ലേബർ ക്യാമ്പുകളിൽ ഇതിനകം അനവധി ക്യാമ്പുകൾ സംഘടിപ്പിച്ചു കഴിഞ്ഞതായി ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്സ് അസോസിയേഷൻ കോഡിനേറ്റരന്മാരായ സിയാദ് വർക്കലയും പ്രെഡിൻ അലക്സ് കൊട്ടാരക്കരയും പറഞ്ഞു.
![]()
