ദമാം: സൗദി ആലപ്പി സ്പോര്‍ട്സ് അസോസിയേഷന് നവ നേതൃത്വം.ദമാമിൽ നടന്ന വാർഷിക പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. റെജി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ടി.എം.സിയാദ് അധ്യക്ഷത വഹിച്ചു.അന്‍സര്‍ സല്‍ഹ, നഫ്സല്‍, സാദിഖ്, സിറാജ് കരുമാടി, നിറാസ് യൂസുഫ്, സിദ്ദിക്ക് കായംകുളം, ബാലു ബിജു, സുധീർ നസിമുദ്ദീൻ എന്നിവര്‍ സംസാരിച്ചു.
2024-25 വർഷത്തേക്കുള്ള ഭാരവാഹികളായി റ്റി.എം.സിയാദ് (പ്രസിഡന്റ്), സിദ്ദിക്ക് കായംകുളം, സജീര്‍ ബാവ (വൈസ് പ്രസി.), സുധീര്‍ നസിമുദ്ദീന് (ജന. സെക്രട്ടറി), അഷിം, വിമോദ് (ജോ.സെക്ര.), ജോര്‍വിന്‍ ജീ ജോര്‍ജ്ജ് (ട്രഷറര്‍), റിയാസ് (സ്പോര്‍ട്സ് കണ്‍വീനര്‍), ജോണ്‍ മാത്യു, അമീന് (ജോയിന്റ് സ്പോര്‍ട്സ് കണ്‍വീനേഴ്സ്), സിറാജ് കരുമാടി (മീഡിയ കണ്‍വീനര്‍), സാദിഖ് (ഐറ്റി കണ്‍വീനർ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
