റിയാദ് : ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒ ഐ സി സി റിയാദ് വണ്ടൂർ നിയോജകമണ്ഡലം കോൺഗ്രസ്സ് പ്രവർത്തക സംഗമവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.റിയാദിലെ പാർട്ടി ആസ്ഥാനമായ സബർമതി ഓഫീസിൽ വെച്ച് നടന്ന യോഗം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ഉൽഘടനം ചെയ്തു.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ മണ്ഡലം ഭാരവാഹികളെ ജില്ലാ മീഡിയ കൺവീനർ റിയാസ് വണ്ടൂർ പ്രഖ്യാപിച്ചു.
ഒ ഐ സി സി റിയാദ് വണ്ടൂർ നിയോജകമണ്ഡലം ഭാരവാഹികളായി ഇ. പി സഗീർ അലി( പ്രസിഡന്റ്),നസീർ വണ്ടൂർ, തൻസീം കാളികാവ്(വൈസ് പ്രെസിഡന്റുമാർ),അഡ്വ: തയ്യിബ് പുളിക്കൽ,ഫായിസ് ചെറുകാട്(ജനറൽ സെക്രട്ടറി, അഷറഫ് ശാന്തിനഗർ, ജംഷീർ പുളമണ്ണ, സലാഹുദ്ദീൻ തിരുവാലി, സാദിഖ് വെള്ളപ്പൊയിൽ(സെക്രട്ടറി ),മഹമൂദ് കരുവാരകുണ്ട്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വണ്ടൂർ എം എൽ എ എ പി അനിൽകുമാറിന്റെ പ്രത്യേക താല്പര്യത്തോടെ രൂപീകരിച്ച കമ്മിറ്റിക്കുള്ള നിർദ്ദേശങ്ങളും നയ പ്രഖ്യാപനവും നിയുക്ത പ്രസിഡണ്ട് ഇ പി സഗീർ അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായ റഫീക്ക് മമ്പാട്, ബഷീർ വാണിയമ്പലം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സമീർ മാളിയേക്കൽ സ്വാഗതവും സാലിഫ് സാലിഹ് നന്ദിയും പറഞ്ഞു .
![]()
