240 സീറ്റുകളുമായി തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബിജെപി എൻഡിഎ മുന്നണിയിലെ ഘടക കക്ഷികളേയും കൂട്ടി സർക്കാർ രൂപീകരിക്കാനുള്ള തിടക്കിട്ട ചർച്ചയിൽ. നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആർ എസ് എസ് ന്റെ പ്രതിഷേധം ഇക്കാര്യത്തിൽ ഉണ്ടെന്ന വാർത്തയും വരുന്നുണ്ട്.
തിരക്കിട്ട നീക്കങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
ജൂൺ എട്ടിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിൻ്റെ 350–ാം വാർഷികമാണ് ജൂൺ എട്ട്. അതേസമയം മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് നരേന്ദ്രമോദി പ്രതികരിച്ചു.ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയായിരുന്നു മോദി.
![]()
