ലക്ഷ ദ്വീപ് മുഹമ്മദ് ഹംദുള്ള സെയിദിലൂടെ തിരിച്ച് പിടിച്ച് കൊണ്ഗ്രെസ്സ്. ലക്ഷദ്വീപിലെ സിറ്റിങ് എം പിയും എന്‍ സി പി ശരദ് പവാർ വിഭാഗത്തിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഫൈസലിനെ തോല്പിച്ച് സീറ്റ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ മുഹമ്മദ് ഹംദുള്ള സെയിദ് 2647 വോട്ടിനാണ് എന്‍സിപി സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസലിനെ തോല്പിച്ചത്. ഹംദുള്ള സെയിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്.
പത്തു തവണ തുടര്‍ച്ചയായി ലക്ഷദ്വീപ് എം പിയായ പി എം സയീദിന്റെ മകനാണ് ഹംദുല്ല സയീദ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹംദുല്ല സെയ്ദ് 15ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും എൻ സി പി യിലെ ഫൈസലിനെതിരേ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും രണ്ട് തവണയും തുടർച്ചയായ പരാജയമാണ് ഹംദുള്ള സെയിദിന് ഏറ്റുവാങ്ങേണ്ടി വന്നത്.
![]()
