തൃശൂർ: തൃശൂരിലെ അപ്രതീക്ഷ തോൽവിക്ക് പിന്നാലെ സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കെ മുരളീധരൻ.ആരോടും പരിഭവമില്ല.തൊട്ടിട്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.ജന്മ നാട്ടിൽ ജയിക്കാൻ രാശിയില്ല.ഒരു സാധാരണ പ്രവർത്തകനായി തുടരും. ഇനി കോൺഗ്രസ് കമ്മിറ്റികളിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു. എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ വിഷമം ഇല്ലായിരുന്നു.
തൃശൂരിൽ സംഘടനാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. വടകര നിന്നാൽ ജയിക്കുമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു.
![]()
