റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ എന്ന പ്രതീക്ഷയിൽ റഹിം സഹായസമിതി പ്രവർത്തകർ. ദിയാധനം വാങ്ങി അബ്ദുൽ റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള അനുരഞ്ജന കരാറിൽ ഇരുവിഭാഗത്തിന്റെയും അഭിഭാഷകർ ഇന്ന് ഒപ്പുവെച്ചു.
മോചനത്തിന് വേണ്ടി സ്വരൂപിച്ച 34 കോടി രൂപയുടെ ദിയാധനത്തിന്റെ ചെക്ക് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിന് കൈമാറിയതായി സഹായ സമിതി അറിയിച്ചു.
![]()
