മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിൽ ചുവടുറപ്പിക്കുകയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യർ നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയുടെ പ്രഖ്യാപനം നടന്നു. മിസ്റ്റർ എക്സ് എന്നാണ് ചിത്രത്തിന് പേര്.
അസുരൻ, തുണിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മിസ്റ്റർ എക്സ്. ആര്യയും ഗൗതം കാർത്തിക്കുമാണ് നായകവേഷങ്ങളിൽ. അനഘയാണ് മറ്റൊരു പ്രധാനവേഷത്തിൽ. വിഷ്ണു വിശാൽ നായകനായ എഫ്.ഐ.ആർ എന്ന ചിത്രമൊരുക്കിയ മനു ആനന്ദാണ് മിസ്റ്റർ എക്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
![]()
