അബുദാബി: യു എ ഇ യിൽ തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമം പ്രഖ്യാപിച്ചു മാനവ വിഭവശേഷി മന്ത്രാലയം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ച വിശ്രമ നിയമം.ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് നിരോധനം.തുറന്ന സ്ഥലങ്ങളിൽ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന ജീവനക്കാർക്കാണ് ഈ വിശ്രമ സമയം.
നിയമം ലംഘിച്ചാൽ കമ്പനികൾക്ക് ഒരു ജീവനക്കാരന് 5000 ദിർഹം മുതലാണ് പിഴ ഈടാക്കുക.കൂടുതൽ തൊഴിലാളികൾ ഈ സമയത്തു പുറംതൊഴിലിൽ ഏർപ്പെട്ടാൽ കമ്പനിക്ക് 50,000 ദിർഹം വരെ പിഴ ചുമത്തും.ജലവിതരണം, വൈദ്യുതി, റോഡ് ജോലികൾ എന്നിവ പോലുള്ള ചില ജോലികളെ നിയമത്തിൽനിന്ന് ഒഴിവാക്കും.
![]()
