ഒ ഐ സി സി ഹജ്ജ് സെൽ 2024 : ബിജു കല്ലുമല ചെയർമാൻ
ജിദ്ദ : ഹജ്ജ് സേവനങ്ങൾക്കായി ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് സെൽ 2024 രൂപീകരിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ചെയർമാനും ജിദ്ദ റിജിനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറയ്ക്കൽ ജനറൽ കൺവീനറുമായ സമിതിയാണ് നിലവിൽ വന്നത്.അബ്ദുള്ള വല്ലാഞ്ചിറ(പ്രസിഡന്റ്, റിയാദ് റീജ്യൻ), ഇ കെ സലിം (പ്രസിഡന്റ്, ദമാം റീജ്യൻ), അഷ്റഫ് കുറ്റിച്ചൽ(പ്രസിഡന്റ്,അബഹ റീജ്യൻ ), നൗഷാദ് പെരുന്തല്ലൂർ(കൺവീനർ, മക്ക), ഹമീദ് പെരുമ്പറമ്പിൽ (കൺവീനർ, മദീന) എന്നിവർ കൺവീനരന്മാരാണ്.
കോഡിനേറ്ററന്മാരായി സലിം കണ്ണനാകുഴി,നൈസാം തോപ്പിൽ,അബ്ദുൽ റഷീദ് (മക്ക ),മുഹമ്മദ് നജീബ്,ഫൈസൽ അഞ്ചൽ,ആദിൽ ചടയമംഗലം(മദീന),അഷാബ് വർക്കല,ഷമീർ നദ്വി,ഉമ്മർ മങ്കട.
![]()
