തിരുവനന്തപുരം : കെ പി സി സി യുടെ വിദേശ മലയാളി സംഘടനകളായ ഒ ഐ സി സി, ഇൻകാസ് എന്നിവയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംഘടനകളുടെ ഭരണഘടന പരിഷ്കരിക്കുന്നതിനു വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി കെ പി സി സി ഉപസമിതിയെ നിയോഗിച്ചു. വി പി സജീന്ദ്രൻ (ചെയർമാൻ), അഡ്വ പഴകുളം മധു (കൺവീനർ ),പി എ സലിം, എം എം നസീർ, അഡ്വ ബി എ മുത്തലിബ് എന്നിവരടങ്ങുന്ന സമിതിയെയാണ് കെ പി സി സി പ്രസിഡന്റ് കെ സുധകരൻ എം പി പ്രഖ്യാപിച്ചത്.
![]()
