റിയാദ്- കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ മലസ് യൂണിറ്റ് അംഗം അരുൺ എസ് കൃഷ്ണന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ ചെറീസ് റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അരുണ്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയാണ്.
യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് റെനീസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സമീര്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിന് ഇക്ബാല്‍, കേളി ജോയിന്റ് സെക്രട്ടറിയും മലസ് ഏരിയ രക്ഷാധികാരി കണ്‍വീനറുമായ സുനില്‍കുമാര്‍, ഏരിയ സെക്രട്ടറി നൗഫല്‍, സിസി അംഗം നസീര്‍ മുള്ളൂര്‍ക്കര, ട്രഷറര്‍ സിമിനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി ഷമീം മേലതില്‍,രക്ഷാധികാരി സമിതി അംഗങ്ങള്‍, മലസ് ഏരിയ ഭാരവാഹികള്‍, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
![]()
