ദുബായ്: കേരളം ലോക ജനതയ്ക്ക് മുൻപിൽ വളരാൻ വിഞ്ജാന മൂലധന സമ്പദ്ഘടന ശക്തമാക്കണമെന്നും , അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുള്ള കേരളത്തിൽ വിഞ്ജാന മൂലധനം ശക്തമാക്കി ലോക ജനതയ്ക്ക് മുൻപിൽ കേരളത്തെ ഉയർത്തുന്നതിന് സർക്കാരിനൊപ്പം ലോക മലയാളി സമൂഹവും ഒരുമിച്ചു പ്രവർത്തിയ്ക്കണമെന്ന് മുൻ മന്ത്രി എം. വി ഗോവിന്ദൻ എം എൽ എ പറഞ്ഞു.
ആഗോള സമ്പദ്ഘടനയിൽ കേരളം ഉയരുവാൻ വ്യവസായങ്ങൾ വളരണം. വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ആളോഹരി വരുമാന നിലവാരത്തിലേക്ക് കേരളം വളരുവാൻ പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തമാക്കുകയും, വിഞ്ജാന മൂലധനത്തെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യണം. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് ദുബായ് ലാവണ്ടർ ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കേരള ഗവൺമെൻറ് സംരംഭമായ കേരള നോളജ് എക്കണോമി മിഷനും, കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി സഹകരിച്ചു വേൾഡ് മലയാളി കൗൺസിൽ ഒപ്പു വെച്ച ധാരണാ പത്രത്തിന്റെ ഭാഗമായി നടപ്പാക്കാൻ ആഗ്രഹിയ്ക്കുന്ന പദ്ധതികൾ കെ-ഡിസ്ക് സി.ഇ.ഒ ഡോ. പി. വി ഉണ്ണികൃഷ്ണൻ വിശദീകരിച്ചു.
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി,ഗുഡ്വിൽ അംബാസിഡർ എൻ.എം പണിയ്ക്കർ,മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി ഡോ ജെറോ വർഗീസ് , മിഡിൽ ഈസ്റ്റ് റീജിയൺ ട്രഷറർ മനോജ് മാത്യു,ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള,ഗ്ലോബൽ വിമൺസ് ഫോറം സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ,കെ.കെ.ഇ.എം കോർഡിനേറ്റർ ഡയസ് ഇടിക്കുള ,പ്രോഗ്രാം കൺവീനർ ഷാജി ഡി.ആർ,
കെ.കെ.ഇ.എം കോർഡിനേറ്റർ ബിജു സോമൻ എന്നിവർ സംസാരിച്ചു.
![]()
