ജിദ്ദ : ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി നായനാർ അനുസ്മരണം യാമ്പു ഏരിയ കമ്മിറ്റി ഓഫീസിൽ നടന്നു.ഏരിയ ജീവ കാരുണ്യ കൺവീനർ സാക്കിർ എ പി അനുസ്മരണ പ്രഭാഷണവും മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് രാഷ്ട്രീയ വിശദീകരണവും നടത്തി. പരിപാടിയിൽ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു. ഏരിയ സെക്രട്ടറി സിബിൽ പാവറട്ടി സ്വാഗതവും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.
![]()
