മക്ക :കേരളത്തിൽ നിന്നും സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റീ വഴി വന്ന തീർത്ഥാടകർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .ഹാജിമാരുടെ താമസസ്ഥലമായ അസീസിയയിൽ വിവിധ ബിഎൽഡിങ്ങുകളിൽ ഘട്ടങ്ങളായി അടുത്ത ദിവസങ്ങളിൽ ക്ലാസുകൾ
സംഘടിപ്പിക്കും . നിർജലീകരണം ,സൂര്യതാപം ,മരുന്നുകളുടെ ഉപയോഗം ,ജീവിത ശൈലീ രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ ,ചര്‍മ സംരക്ഷണം ,വീഴ്ച ,പേശി വേദന , ഭക്ഷണ ക്രമീകരണം ,ഹജ്ജ് ചടങ്ങുകളിൽ പ്രത്യേക നിർദ്ദേശങ്ങൾ എന്നിവയെ പറ്റി വിശദീകരണം നൽകി .കേരളം സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റീ വോളന്റീർ ക്യാപ്ടൻ മുഹമ്മദ് സലീം പരിപാടി ഏകോപിപ്പിച്ചു . കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കൽ കോ-ഓർഡിനേഷൻ ടീം ലീഡറും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്ലാസ് എടുത്തു .
![]()
