കോട്ടയം : കോട്ടയം പള്ളത്ത് എം സി റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം ബാറിലെ യുവ അഭിഭാഷക മരിച്ചു.കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫ് (24) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെ പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. കോട്ടയം ലീഗൽ തോട്ട് യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു ഫർഹാന. മുൻ ലീഗൽ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
![]()
