വാഴക്കാട് അസോസിയേഷൻ ഖത്തർ ‘ദിൽ സേ വാഖ്’ എന്ന പേരിൽ കൾചറൽ മീറ്റും പ്രസിഡന്റ് അക്ബർ ടി.പി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് അലി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ സെക്രട്ടറി നിഹാദ് അലി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വാഖ് സെക്രട്ടറി ഫവാസ്.ബി.കെ വാഴക്കാട്ട് വാഖ് നിർമിക്കുന്ന ഡയാലിസിസ് ആൻഡ് ഹെൽത്ത് കെയർ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോം ഖത്തർ പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, പ്രവാസി മലയാളി ഓർഗനൈസേഷൻ ഖത്തർ പ്രസിഡന്റ് സിദ്ദീഖ് ചെറുവല്ലൂർ എന്നിവർ ആശംസകൾ നേർന്നു.പരിപാടിയിൽ വാഖ് വനിത വിഭാഗം കമ്മിറ്റി പ്രഖ്യാപനം നടത്തി. കെ.എൽ 10 ബീറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും സ്കൂൾ കുട്ടികളുടെ നൃത്തവും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിദ്ദീക്ക് വട്ടപ്പാറ സ്വാഗതവും ട്രഷറർ ഷാജഹാൻ ടി.കെ നന്ദിയും പറഞ്ഞു. ഫായിസ് എളമരം, ഖയ്യൂം ടി.കെ , ജൈസൽ , റഷിൽ പി.വി, സിദ്ദീഖ് കെ.കെ, ഫസൽ കെ, അഷ്റഫ് കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
