റിയാദ് : റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എല്ലാവർഷവും നൽകി വരുന്ന ജോ-ജോഷി മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നതായി റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സി.ബി.എസ്.സി പത്താം തരം ബോർഡ് പരീക്ഷയിൽ എറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥിക്കാണ് അവാർഡ് നൽകുന്നത്.
ഇരുപത്തയ്യായിരം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.
റിയാദിലെ എല്ലാ ഇന്ത്യൻ സ്ക്കൂളുകളുടെ ഓഫീസുകളിൽ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതാണ്.
അവാർഡുമായി ബന്ധപ്പെട്ട് സംശയങ്ങൾക്കും അന്വേഷങ്ങൾക്കും അപേക്ഷ നൽകുന്നതിനും [email protected] എന്ന ഈ മെയിൽ ബന്ധപ്പെടാവുന്നതാണെന്നും മെയ് 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതിയെന്നും സംഘാടകർ അറിയിച്ചു.
![]()
