ജിദ്ദ : പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളം ന്യൂസ് റിപ്പോർട്ടർ പി.എം മായിൻകുട്ടിക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം യാത്രയയപ്പ് നൽകി.
ഫോറം പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ധീഖ് ഉപഹാരം നൽകി. ഫോറം ജിദ്ദ കോർഡിനേറ്റർ നുഫൈൽ ഉത്ഘാടനം ചെയ്ത യോഗത്തിൽ ഫോറം ചാരിറ്റി വിഭാഗം ലീഡർ ഹനീഫ പാറക്കല്ലിൽ സ്വാഗതം പറഞ്ഞു. മീഡിയ വിഭാഗം തലവൻ യൂനുസ് മണ്ണിശ്ശേരി, അത്തീഖ്, യാസർ പരി, കബീർ, മുഹമ്മദ് റാഫി എന്നിവർ ആശംസകൾ അറിയിച്ചു.
![]()
