റിയാദ് – ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജകമണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി റിയാദ് മഞ്ചേരി നിയോജകമണ്ഡലം കമ്മറ്റി നിലവിൽ വന്നു. റിയാദിലെ സെൻട്രൽ കമ്മറ്റി ഓഫിസായ സബർമതി വെച്ച് നടന്ന യോഗം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ഉൽഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷൻ വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ മണ്ഡലം ഭാരവാഹികളെ ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മഞ്ചേരി പ്രഖ്യാപിച്ചു. അക്ബർ ബാദുഷ പ്രസിഡന്റ്, മുജീബ് പൂന്താനം ജനറൽ സെക്രട്ടറി , അലി കിഴാറ്റൂര്‍ ട്രഷറർ ആയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയി അൻവർ സാദത്തും ജോയിന്റ് സെക്രട്ടറി ആയി റാഫി പാണ്ടിക്കാടിനെയും ചുമതലപ്പെടുത്തി . സമീർ മാളിയേക്കൽ, മുത്തു പാണ്ടിക്കാട് , ഇസ്മായിൽ പുത്തൻ പീടിയേക്കൽ എന്നിവർ മണ്ഡലം കമ്മിറ്റിക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വുർ സ്വാഗതവും വൈസ് പ്രസിഡന്റ് ഭാസ്കരൻ മഞ്ചേരി നന്ദിയും പറഞ്ഞു .
![]()
