റിയാദ് :അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗയെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാർ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്നു.
“യോഗ ഫോർ വസുദൈവ കുടുംബകം” എന്ന പ്രമേയത്തിലാണ് ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചത്. സെമിനാറിന് സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു.
പത്മശ്രീ പുരസ്കാര ജേതാവ് ഗുരുജി, സ്വ്യാസ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എച്ച്.ആർ.നാഗേന്ദ്ര, റിസർച്ച് സ്വ്യാസ യൂണിവേഴ്സി റ്റിയുടെ ഹോണബിൾ പ്രോ വൈസ് ചാൻസലറും ഡയറക്ടറുമായ ഡോ. മഞ്ജുനാഥ് ശർമ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഡോ. ഡേവിഡ് ഫ്രോലി, അമേരിക്കൻ വേദിക് ഇൻസ്റ്റിറ്റ്യൂട്ട്, ഡോ. എ.കെ.മുരുകൻ, സീനിയർ സയന്റിസ്റ്റ് മോളിക്യുലാർ ഓങ്കോളജി, കെ.എഫ്.എസ്.എച്ച്.ആർ.സി, ഡോ.കെ. മായാറാണി സേനൻ, സ്വ്യാസ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി സ്കോളർ, നാഷണൽ ഗാർഡ്സ് മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ്, സെൽ ബയോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. വിനീഷ്, എന്നിവർ യോഗയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസാരിച്ചു.
സെമിനാറിൽ എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ക്ഷണി ക്കപ്പെട്ട അംഗങ്ങൾ, നയതന്ത്ര സമൂഹത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.മുഖ്യാതിഥികൾക്കും സ്പീക്കർമാരുടെ പാനലിനും അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദ് എന്നിവർ ഓർമ്മ ഫലകങ്ങൾ നൽകി ആദരിച്ചു .
![]()
