മനാമ :ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാവിഭാഗം, റമദാനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ സുമയ്യ ഷാഫി ഒന്നാം സ്ഥാനവും, നസീല ഷഫീഖ് രണ്ടാം സ്ഥാനവും, അനീഷ യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഫ്രണ്ട്സ് സോഷ്യൻ അസോസിയേഷൻ വനിതാ വിഭാഗം ഭാരവാഹികളായ സഈദ റഫീഖ്, ലൂന ഷഫീഖ്, ബുഷ്റ റഹീം എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
![]()
