ദോഹ :ദോഹയിലെ മാപ്പിള കലാ, സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുള്ള മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. അബ്ദുള്ള മാഷ് മാപ്പിള കലക്ക് നൽകിയ സംഭാവനയും, പ്രോത്സാഹനവും ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഖത്തർ കെ എം സി സി സംസ്ഥാന ട്രഷറർ ഹുസൈൻ സാഹിബും, അനുസ്മരണ പ്രഭാഷണം നടത്തിയ ലോക കേരള സഭ മെമ്പറും ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും പറഞ്ഞു. ഖത്തർ മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം, ഖത്തർ മാപ്പിള കലാ അക്കാദമി സെക്രട്ടറി നവാസ് മുഹമ്മദലി, ഷിഹാബ് വലിയകത്ത്, സിദ്ദിഖ് ചെറുവല്ലൂർ റഫീഖ് വാടാനപ്പിള്ളി, ഷാജു തളിക്കുളം, അഷറഫ് ഉസ്മാൻ പാലക്കാട് സലാം വടകര എന്നിവർ പങ്കെടുത്തു.
![]()
