ജിദ്ദ: ദുരിതങ്ങൾക്കൊടുവിൽ സിറാജ് കെ.എം.സി.സിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം മമ്പാട് വടപുറം പാലക്കപ്പളളിയാളി സിറാജിനാണ് കെ.എം.സി.സി സഹായവുമായി എത്തിയത്.പതിനാലു മാസം മുൻപ് സിറാജ് മക്കയിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയത്. എന്നാൽ ശമ്പളമോ മറ്റാനുകൂല്യമോ ലഭിക്കാതെ സിറാജ് ഏറെ പ്രയാസത്തിലാകുകയും ചെയ്തു. ഭക്ഷണം പോലും കഴിക്കാൻ വഴിയില്ലാതെ വിഷമിച്ച സിറാജ് ജിദ്ദ കെ.എം.സി.സി പ്രവർത്തകരുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ കൈമാറി. സൗദി നാഷണൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് നിസാം മമ്പാട്, മുസ്തഫ (ഡീമ സൂപ്പർമാർക്കറ്റ്) ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് അംഗം ഹാരിസ് ബാബു മമ്പാട് എന്നിവരും സന്നിഹിതരായിരുന്നു.
![]()
