റിയാദ് :ഉപരിപഠനാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ടാക്കിസ് എക്സിക്യൂട്ടീവ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ കബീർ പട്ടാമ്പിയുടെ മക്കളായ ഹൈഫ മെഹറിൻ , ഹിബ നൗറിൻ , മുഹമ്മദ് മുസ്തഫ ഹിലാൽ ഭാര്യ സാജിത കബീർ എന്നിവർക്ക് റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി.
മലാസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഷിനു സനു , ഹർഷാന റിസ്വാൻ , വല്ലി ജോസ് എന്നിവർ ചേർന്ന് കുടുംബത്തിന് ഉപഹാരം കൈമാറി. സെക്രട്ടറി ഹരി കായംകുളം , ട്രഷറർ അനസ് വള്ളികുന്നം , കോഡിനേറ്റർ ഷൈജു പച്ച , പി ആർ ഒ റിജോഷ് കടലുണ്ടി ,എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ പള്ളികശേരി , സനു മാവേലിക്കര , എൽദോ വയനാട് എന്നിവർ സംസാരിച്ചു.അംഗങ്ങളായ നഫാസ് അബൂബക്കർ , റിസ്വാൻ , ശിഹാബ് എന്നിവർ സന്നിഹിതരായിരുന്നു.
![]()
