കൊച്ചി :പ്രവാസികളടക്കം ആയിരക്കണക്കിന് യാത്രക്കാരെ വലച്ച എയർ ഇന്ത്യ സമരം പിൻവലിച്ചു.കൂട്ടത്തോടെ രോഗ അവധി എടുത്ത ഏകദേശം 250 ജീവനക്കാർ അടിയന്തിരമായി ജോലിക്ക് തിരികെ പ്രവേശിക്കാൻ ലേബർ അധികൃതരുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ ധാരണയാ വുകയായിരുന്നു.
ഫ്ലൈറ്റ് റദ്ധാക്കുകയോ 3 മണിക്കൂറിലേറെ വൈകുകയോ ചെയ്താൽ ടിക്കറ്റ് തുക പൂർണമായി റിഫണ്ട് ചെയ്യുകയോ മറ്റൊരു തിയതിയിലേക്ക് സൗജന്യമായി പുന:ക്രമീകരണം നടത്തുകയോ ചെയ്യുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വാട്സ്ആപ് നമ്പർ +916360012345 എന്ന നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് airindiaexpress. com/support
![]()
