മസ്കത്ത്:ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് മരണം.
ഒമാനിലെ ലിവയിൽതെറ്റായ പാതയിൽ സഞ്ചരിച്ച ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സുനിൽ അടക്കം മൂന്നു പേരാണ് മരിച്ചത്. പതിനഞ്ചോളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ സൊഹാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
![]()
