മുബൈ:പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ മുംബൈയിൽ അന്തരിച്ചു.
വ്യൂഹം, യോദ്ധ, ഗാന്ധർവ്വം, നിർണയം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മലയാളത്തിന് പുറമേ സോർ, അപ്ന സപ്ന മണി മണി, ക്യാ കൂൾ ഹെ ഹം, ഏക് ദി തുടങ്ങി ഒരുപിടി ഹിന്ദി ചിത്രങ്ങളും അദ്ദേഹം അണിയിച്ചൊരുക്കി. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ശിവന്റെ മകനാണ്. സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.മോഹൻലാലുമൊത്തു മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ചിത്രങ്ങൾ ഒരുക്കാനും സംഗീത് ശിവന് സാധിച്ചു.മലയാളത്തിന് പുറമേ ഹിന്ദിയിലും ഒരു നല്ല സംവിധായകനായും സ്ക്രിപ്റ്റ് റൈറ്ററായും ഛായഗ്രാഹകനായും അറിയപ്പെടാനും സാധിച്ചു.
1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു.
ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി.
![]()
