ജിദ്ദ : ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലേൺ ദ ഖുർആൻ ഫാമിലി മീറ്റ് മെയ് 10 ന് വെള്ളിയാഴ്ച ജിദ്ധ യിലെ സഫ്വാ ഇസ്തിറാഹയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 12 വയസ് മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ടീൻസ് മീറ്റിംഗ് പ്രോഗ്രാം രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു മണി വരെയുള്ള സമയങ്ങളിൽ നിച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ നേതൃത്വം നൽകും.തുടർന്ന് നാല് മുതൽ രാത്രി 11 മണി വരെ മുതിർന്നവർക്ക് വേണ്ടിയുള്ള ലേൺ ദ ഖുർആൻ പ്രോഗ്രാമിൽ പ്രഗൽഭ പണ്ഡിതന്മാരായ നസ്റുദ്ധീൻ റഹ്മാനി,ബാദുഷാ ബാഖവി എന്നിവർ പങ്കെടുക്കും.കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രത്യേകം കലാകായിക മത്സരങ്ങൾ നടക്കും.കുട്ടികൾക്ക് വേണ്ടി ഖുർആൻ പാരായണം,ചിത്രരചന, കളറിങ്,കാലിഗ്രഫി തുടങ്ങിയവയും മുതിർന്നവർക്ക് വേണ്ടി നിമിഷപ്രസംഗം,ക്വിസ് പ്രോഗ്രാം,ഖുർആൻ പഠിതാ ക്കളുടെ അനുഭവം എന്നീ പരിപാടികൾ ഉണ്ടായിരിക്കും.എംഎം അക്ബർ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
![]()
