മനാമ: ബഹ്റൈനിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി അർഷക്ക് (29) ആണ് മരിച്ചത്.
ഒന്നര വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. അഞ്ചു മാസം പ്രായമായ ആദ്യ കൺമണിയെ കാണാൻ ഉടനെ നാട്ടിൽ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
വിവരമറിഞ്ഞ് സാമൂഹ്യ മേഖലയിലുള്ളവരും സുഹൃത്തുക്കളും സൽമാനിയ മെഡിക്കൽ സെൻ്ററിലെ അത്യാഹിത വിഭാഗത്തിൽ സന്ദർശനം നടത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ കെഎംസിസി മയ്യത്തു പരിപാലന കമ്മിറ്റി നേതൃത്വം കൊടുത്തു.
സല്‍മാനിയ ആശുപത്രിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
![]()
