തൃശൂർ: തൃശൂർ ഡി സി സി ഓഫീസിൽ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനകളായ ഒഐസിസി – ഇൻകാസ് എന്നിവയുടെ കോഡിനേഷൻ കമ്മിറ്റിക്ക് പുതിയ റൂം അനുവദിച്ചു.
അനുവദിച്ച പ്രത്യേക റൂമിന്റെ താക്കോൽ ദാനം ഡി സി സി പ്രസിഡന്റ് ജോസ് വളളൂർ തൃശൂർ ജില്ലാ ഒ ഐ സി സി ഇൻകാസ് കോർഡിനേഷൻ ചെയർമാൻ എൻ. പി. രാമചന്ദ്രന് താക്കോൽ നൽകി ഉത്ഘാടനം ചെയ്തു. ഉത്ഘാടന പ്രസംഗത്തിൽ തൃശൂർ ജില്ലയിലെ വിദേശത്തുള്ള എല്ലാ പ്രവാസികളുടെയും ഡാറ്റാ ശേഖരിക്കണമെന്ന് നിർദ്ദേശിച്ചു.മുൻ എം എൽ എ ചന്ദ്രമോഹൻ, നെൽസൺ ഐപ്പ്, നാസർ കറുകപ്പാടത്ത്, ബെന്നി വാടാനപ്പള്ളി ആശംസകൾ അർപ്പിച്ചു. യോഗത്തിന്ന് എൻ. എ. ഹസ്സൻ സ്വാഗതവും ചന്ദ്രപ്രകാശ് എടമന നന്ദിയും രേഖപ്പെടുത്തി.
![]()
