തിരുവനന്തപുരം :ലോകസഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബിജെപിയാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്.എന്നാല്‍ ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാര്‍ഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞതു നല്ല കാര്യമാണെന്നും അതിനാലാണ് രാഹുലിനെ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
![]()
