ദുബായ് : യു എ ഇ യിൽ ഉണ്ടായ പ്രളയ സമാനമായ മഴയിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയ വെള്ളപൊക്കത്തിൽ, സേവന പ്രവർത്തനങ്ങളിൽ ഇറങ്ങിത്തിരിച്ചു കയ്യും മെയ്യും മറന്നു ആളുകൾക്ക് ആശ്വാസത്തിന്റെ പുതു ജീവൻ പകർന്നു നൽകിയ അനീഷ് കായംകുളത്തിനെ “റൈൻ സപ്പോർട്ട് റിയൽ ഹീറോ” യു എ ഇ യുടെ വക സ്പെഷ്യൽ അവാർഡ് നൽകി ആദരിച്ചു.
മഴ കനത്തു നാശം വിതച്ചപ്പോൾ ഉടനെ ഇ സപ്പോർട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു സഹപ്രവർത്തകരോടൊപ്പം വേണ്ട സാമഗ്രികൾ സംഘടിപ്പിച്ചു വെള്ളം കയറിയ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു, ആവശ്യസാധനങ്ങൾ കുടിവെള്ളം ഭഷ്യ വസ്തുക്കൾ തുടങ്ങിയവ എത്തിച്ചു.ദിനങ്ങൾ മുഴുവനും അർദ്ധരാത്രിയിലും തുടർന്ന സേവനത്തിൽ ഏകദേശം ഇരുപതിനായിരം കിറ്റുകൾ,100 ൽ ഏറെപേരെ ദുരിത സ്ഥലത്തുനിന്നും ഒഴിപ്പിക്കൽ, അടിയന്തിര വൈദ്യസഹായം എന്നിവ നൽകി. ഒരാഴ്ചയോളം സേവന പ്രവർത്തനങ്ങൾ ഇടതടവില്ലാതെ തുടർന്നു.
കായംകുളം കൊറ്റുകുളങ്ങര കോട്ടപ്പുറത്തു അബ്ദുൽ ഖാദർ കുഞ്ഞു മകനാണ് അനീഷ്.
“അന്നം തരുന്ന നാട്ടിൽ ഒരു വലിയ വെള്ളപൊക്കം ഉണ്ടായപ്പോൾ അതിൽ എന്നെ കൊണ്ട് ചെയ്യാൻ പറ്റിയ പ്രവർത്തനത്തിന് കിട്ടിയ വിലമതിക്കാൻ ആവാത്ത ഈ അനുമോദനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു അവാർഡ് ഏറ്റു വാങ്ങിയ അനീഷ് പറഞ്ഞു.
![]()
