ദുബായ് :ഗ്രീൻസ്റ്റാർ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ച 431355 രൂപ ഭാരവാഹികൾ റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. മുഹ്സിൻ ഇ.പി സ്വാഗതവും നബീൽ തയ്യിൽ അധ്യക്ഷതയും കൗസർ നിയാസ് ഉദ്ഘാടനവും നിർവഹിച്ചു.
യുഎഇയിലെ മഴകെടുതിയിലെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നാടിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. ചടങ്ങിൽ ഗ്രീൻസ്റ്റാർ യുഎഇ കമ്മിറ്റിയുടെ വെബ് പോർട്ടൽ ലോഞ്ചിങ് ശാഫി തയ്യിൽ, റഫീഖ് എ.സി എന്നിവർ നിർവഹിച്ചു, നൗഫൽ തയ്യിൽ വെബ് പോർട്ടൽ ഉപയോഗങ്ങൾ വിശദീകരിച്ചു
![]()
