ജിദ്ദ: കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി ലോകത്തിൻ്റെ നാനാദിക്കുകളിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കു നൽകുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ തുടക്കമായി.
മുൻവർഷങ്ങളിൽ ഹാജിമാർക്ക് നൽകിയിട്ടുള്ള സേവനങ്ങൾ തുടരുമെന്നും, ഫോറം അംഗ സംഘടനകളിൽ നിന്നുള്ള വോളണ്ടിയർമാരായി സന്നദ്ധ സേവനം നൽകാനാഗ്രഹിക്കുന്നവർ നിർദ്ദിഷ്ഠ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം ഉടനേ സമർപ്പിക്കേണ്ടതാണെന്ന് ഫോറം നേതൃത്വം അറിയിച്ചു.
ചെമ്പൻ അബ്ബാസ്, സി എച്ച് ബഷീർ, അബ്ദുൽ സത്താർ ഇരിക്കൂർ, ഷഫീഖ് മേലാറ്റൂർ, ഷാഫി മജീദ്, റഹീം മേലാറ്റൂർ, ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും ട്രഷറർ ഷറഫു കാളികാവ് നന്ദിയും രേഖപ്പെടുത്തി.
![]()
