ആലപ്പുഴ: വികസനത്തിനായി നിലകൊള്ളുന്നവർക്കാണ് വോട്ട് ചെയ്തതെന്ന് സിനിമ താരം കുഞ്ചാക്കോ ബോബൻ. കുറേ നാളുകൾക്ക് ശേഷമാണ് വോട്ട് ചെയ്തത്. നല്ല രീതിയിൽ വോട്ടവകാശം വിനിയോഗിച്ചു എന്നാണ് വിശ്വാസം. എൻ്റെ വോട്ട് രാജ്യത്തിൻ്റെ വികസനത്തിനൊപ്പമാണ്. വികസനത്തിനായി നിൽക്കുന്നവർക്കാണ് വോട്ട് ചെയ്തതെന്നും താരം പറഞ്ഞു. വികസനം തന്നെയാണ് പുതിയ മാറ്റങ്ങൾക്ക് വഴി തുറക്കുകയെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ആലപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. നടൻ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ആലപ്പുഴയിലാണ് വോട്ടു രേഖപ്പെടുത്തിയത്.
![]()
