യമൻ : നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമ കുമാരി.മകളെ ചേർത്തണച്ചു അമ്മയുടെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ. ഇന്നലെ ആയിരുന്നു സനായയിലെ ജയിലിൽ അമ്മയ്ക്കും മകൾക്കും കൂടി കാഴ്ചക്കുള്ള അവസരം ഒരുക്കിയത്. യമൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ വധ ശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയെ കാണാൻ മനുഷ്യാവകാശ പ്രവർത്തകനായ സാമുവൽ ജെറോമീനൊപ്പമായിരുന്നു അമ്മ എത്തിയത്. സനയയിലെ ഇന്ത്യൻ പ്രതിനിധികളായ നഫീ, ദുഹാ എന്നിവർ വഴിയാണ് ജയിലിൽ സന്ദർശിക്കാനുള്ള അനുവാദം ലഭിച്ചത്. യമൻ സമയം ഉച്ചക്ക് 2:30 ന് ആയിരുന്നു കൂടിക്കാഴ്ച. രണ്ടു മണിക്കൂറോളം അമ്മയും മകളും ഒരുമിച്ചായിരുന്നു.നിമിഷപ്രിയ പറഞ്ഞു എല്ലാം ശരിയാകും സന്തോഷമായിരിക്കൂ,മകളെ കണ്ട സന്തോഷം പങ്കുവെച്ച് അമ്മ പ്രേമകുമാരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.
![]()
