കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് പ്രവാസി തൊഴിലാളികൾക്കായുള്ള റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു.ജൂൺ ഒന്നു മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. ആഭ്യന്തര വിപണിയിലെ തൊഴിലാളി ക്ഷാമവും ചെലവും കുറക്കൽ, മനുഷ്യക്കടത്ത് തടയൽ എന്നിവ ലക്ഷ്യമിട്ടാണ് നടപടി.
അതോറിറ്റിയുടെ അധ്യക്ഷനും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷൈയ്ഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെന്നും ജൂൺ ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും മാൻപവർ അതോറിറ്റി കൂട്ടിച്ചേർത്തു. എന്നാൽ നേരത്തേ പൗരന്മാരുടെയും പ്രവാസികളുടെയും അനുപാതം സന്തുലിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട്മെന്റിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കർശന വ്യവസ്ഥകളോടെ മാത്രമായിരുന്നു പ്രവാസി റിക്രൂട്ട് അനുമതി.
രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വിസ കടത്ത് തടയാനും തൊഴിൽ ചെലവ് കുറക്കാനും പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ
![]()
