റിയാദ് : ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ആറ് മാസക്കാലം നടപ്പിലാക്കാൻ തുടങ്ങിയ പുതിയ 25 ശതമാനം പിഴ ഇളവുകളെക്കുറിച്ച് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ 25 ശതമാനം ഇളവിൽ ഉൾപ്പെടാത്ത ഒമ്പത് ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ട്രാഫിക് വകുപ്പ്.
റോഡുകളിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസവും ഓവർടേക്ക് അല്ലെങ്കിൽ അമിത വേഗതയായി കണക്കാക്കും. ഡ്രൈവിങ് സ്ക്കൂൾ അല്ലെങ്കിൽ അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വാഹന ഭാരം, അളവുകൾ, വാഹന പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വർക്ക്ഷോപ്പ് ലംഘനങ്ങൾ, ഡ്രൈവിങ് ലൈസൻസുകൾ അല്ലെങ്കിൽ വാഹന ലൈസൻസുകൾ കണ്ടുകെട്ടൽ, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിന്റെ ലംഘനങ്ങൾ, വാഹന വിൽപന കേന്ദ്ര ലംഘനങ്ങൾ, രാജ്യത്തിന് പുറത്ത് വാഹനങ്ങളുടെ വിൽപ്പനയും നശീകരണവും തുടങ്ങിയവയാണ് മറ്റ് നിയമലംഘനങ്ങൾ.
![]()
