ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസമിതിയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അപേക്ഷ അമേരിക്ക വീറ്റോ ചെയ്തു. യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അള്‍ജീരിയന്‍ അംബാസഡര്‍ അമര്‍ ബെന്‍ഡ്ജാമ അവതരിപ്പിച്ച ഇതു സംബന്ധിച്ച കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ 12 രാജ്യങ്ങളുടെ പലസ്തീനെ പിന്തുണച്ചു. രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ അമേരിക്കന്‍ വീറ്റോ ഈ നീക്കത്തിന് തിരിച്ചടിയായി.
പലസ്തീന് രാഷ്ട്രത്തിനോടുള്ള എതിര്‍പ്പല്ല വീറ്റോ ചെയ്തതിന് കാരണമെന്ന് ഐക്യരാഷ്ട്രസഭയിലെ യു എസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് വിശദീകരിച്ചു.നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്ന് വുഡ് പറഞ്ഞു.
![]()
