ന്യൂഡൽഹി :ലോക്സഭ തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ എത്തിയത് 62.37% വോട്ടറന്മാർ എന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു.21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ആയിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. ത്രിപുരയിൽ 80.17% ആണ് ഏറ്റവും ഉയർന്ന പോളിങ്. നാഗാലാൻഡിലെ ആറു ജില്ലകളിൽ ഇസ്ടേൺ നാഗാലാൻഡ് പിപ്പിൾ ഫ്രണ്ടിന്റെ ബഹിഷ്കരണ ആഹ്വനം ഉള്ളത് കൊണ്ട് ആരും വോട്ട് ചെയ്തില്ല. മണിപ്പൂരിൽ പലയിടങ്ങളിലും അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
![]()
